മഴക്കാലം മഴയ്ക്കൊപ്പം അസുഖങ്ങള്‍ ഒഴിയാത്ത കാലം കൂടിയാണ്. പ്രകൃതിയില്‍ മഴയ്ക്കൊപ്പം രോഗാണുക്കളും അധികമാകുന്ന കാലം. ശരീരത്തിനു പ്രതിരോധശേഷി കുറയുന്ന കാലം. ഇതുകൊണ്ടുതന്നെ അസുഖങ്ങള്‍ പെട്ടെന്നു വരാനും സാധ്യതയുണ്ട്. അസുഖങ്ങള്‍ വരാന്‍ സാധ്യതയുള്ള സമയമായതു കൊണ്ടു തന്നെ ഈ സമയത്ത് പ്രതിരോധം ഏറെ ഗുണം ചെയ്യും. അസുഖങ്ങള്‍ ഒഴിവാക്കാന്‍ നാം തന്നെ ശ്രദ്ധിയ്ക്കേണ്ട സമയമാണിത്. ആയുര്‍വേദം ഏതു കാലത്തും ശരീരത്തിന് സഹായകമാകുമെങ്കിലും മഴക്കാലത്ത് ആയുര്‍വേദത്തിന് പ്രത്യേകതയുണ്ട്. ആയുര്‍വേദ ചികിത്സകള്‍ ചെയ്യാന്‍ പറ്റിയ സമയാണിത്. ശരീരത്തില്‍ ഇതെല്ലാം പെട്ടെന്നു തന്നെ ഫലം നല്‍കുകയും ചെയ്യും. ആയുര്‍വേദവും മഴക്കാലത്ത് ശരീരത്തിന് ആരോഗ്യം നല്‍കാനുള്ള, അസുഖങ്ങളില്‍ നിന്നും പ്രതിരോധം നേടാനുള്ള ചില കാര്യങ്ങളെക്കുറിച്ചു വിശദീകരിയ്ക്കുന്നുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,
ദഹിയ്ക്കുന്ന വളരെ ലളിതമായ, പെട്ടെന്നു ദഹിയ്ക്കുന്ന തരം ഭക്ഷണങ്ങള്‍ മഴക്കാലത്തു കഴിയ്ക്കുക. ഇറച്ചി, മീന്‍ തുടങ്ങിയവ ഒഴിവാക്കാന്‍ ആയുര്‍വേദം പറയുന്നു. ചോളം, ചെറുപയര്‍, ഓട്സ് എന്നിവയെല്ലാം മഴക്കാലത്തു കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്.

Comments
Post a Comment