Skip to main content

വെറുംവയറ്റില്‍ പച്ചനെല്ലിക്കയും 1 ഗ്ലാസ് വെള്ളവും


ആരോഗ്യത്തിന് നാം തന്നെയാണ് ആദ്യം ശ്രമിയ്‌ക്കേണ്ടത്. ആരോഗ്യകരമായ ശീലങ്ങള്‍ ആദ്യം തുടങ്ങേണ്ടതും നാം തന്നെയാണ്. ഇത് വീട്ടില്‍ നിന്നു തന്നെ ആരംഭിയ്ക്കുകയും വേണം. ആദ്യത്തെ ആശുപത്രിയും ജിമ്മുമെല്ലാം വീടു തന്നെയാണ്. അതിരാവിലെ തുടങ്ങുന്ന ആരോഗ്യ ശീലങ്ങളില്‍ പ്രധാനപ്പെട്ടതാണ് രാവിലെ വെറുംവയറ്റില്‍ തുടങ്ങുന്ന ചിലത്. ചിലര്‍ വെറുംവയറ്റില്‍ വെളളം കുടിയ്ക്കും, ചിലര്‍ വെറുംവയറ്റില്‍ നാരങ്ങയും തേനും പിഴിഞ്ഞൊഴിച്ചു കുടിയ്ക്കും, ചിലരാകട്ടെ, വെറുംവയററില്‍ ചായ, കാപ്പിയും കുടിയ്ക്കും. വെറുംവയറ്റില്‍ ചായ, കാപ്പി ശീലങ്ങള്‍ അത്ര നല്ലതല്ലെന്നു വേണം, പറയാന്‍. പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുന്ന ഒന്നാണിത്. വെറുംവയറ്റില്‍ ചെയ്യാവുന്ന നല്ലൊരു ആരോഗ്യ ശീലത്തെ കുറിച്ചാണു പറയുന്നത്. വെറുംവയറ്റില്‍ ഒരു പച്ചനെല്ലിക്ക കടിച്ചു തിന്ന് ഒരു ഗ്ലാസ് വെള്ളവും കുടിയ്ക്കുക. ഇതുകൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്.

കണ്ണിന്റെ ആരോഗ്യത്തിന് കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് വെറുംവയറ്റിലെ നെല്ലിക്കയും ഒരു ഗ്ലാസ് വെള്ളവും. കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറ്റവും ഉത്തമമായ ഭക്ഷണമാണ് നെല്ലിക്ക. ചെങ്കണ്ണ്, നൈറ്റ് ബ്ലൈന്‍ഡ്‌നെസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്. പ്രായമാകുമ്പോഴുണ്ടാകുന്ന തിമിരം പോലുളള രോഗങ്ങള്‍ക്കുളള ഏറ്റവും നല്ലൊരു പ്രതിവിധിയാണ് ഇത്.

Comments

Popular posts from this blog

മഴക്കാലത്ത് ഇഡ്ഢലി വേണ്ട, ആയുര്‍വേദം

മഴക്കാലം മഴയ്‌ക്കൊപ്പം അസുഖങ്ങള്‍ ഒഴിയാത്ത കാലം കൂടിയാണ്. പ്രകൃതിയില്‍ മഴയ്‌ക്കൊപ്പം രോഗാണുക്കളും അധികമാകുന്ന കാലം. ശരീരത്തിനു പ്രതിരോധശേഷി കുറയുന്ന കാലം. ഇതുകൊണ്ടുതന്നെ അസുഖങ്ങള്‍ പെട്ടെന്നു വരാനും സാധ്യതയുണ്ട്. അസുഖങ്ങള്‍ വരാന്‍ സാധ്യതയുള്ള സമയമായതു കൊണ്ടു തന്നെ ഈ സമയത്ത് പ്രതിരോധം ഏറെ ഗുണം ചെയ്യും. അസുഖങ്ങള്‍ ഒഴിവാക്കാന്‍ നാം തന്നെ ശ്രദ്ധിയ്‌ക്കേണ്ട സമയമാണിത്. ആയുര്‍വേദം ഏതു കാലത്തും ശരീരത്തിന് സഹായകമാകുമെങ്കിലും മഴക്കാലത്ത് ആയുര്‍വേദത്തിന് പ്രത്യേകതയുണ്ട്. ആയുര്‍വേദ ചികിത്സകള്‍ ചെയ്യാന്‍ പറ്റിയ സമയാണിത്. ശരീരത്തില്‍ ഇതെല്ലാം പെട്ടെന്നു തന്നെ ഫലം നല്‍കുകയും ചെയ്യും. ആയുര്‍വേദവും മഴക്കാലത്ത് ശരീരത്തിന് ആരോഗ്യം നല്‍കാനുള്ള, അസുഖങ്ങളില്‍ നിന്നും പ്രതിരോധം നേടാനുള്ള ചില കാര്യങ്ങളെക്കുറിച്ചു വിശദീകരിയ്ക്കുന്നുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ, ദഹിയ്ക്കുന്ന വളരെ ലളിതമായ, പെട്ടെന്നു ദഹിയ്ക്കുന്ന തരം ഭക്ഷണങ്ങള്‍ മഴക്കാലത്തു കഴിയ്ക്കുക. ഇറച്ചി, മീന്‍ തുടങ്ങിയവ ഒഴിവാക്കാന്‍ ആയുര്‍വേദം പറയുന്നു. ചോളം, ചെറുപയര്‍, ഓട്‌സ് എന്നിവയെല്ലാം മഴക്കാലത്തു കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്.